എല്‍ ഡി എഫ് കുന്നംകുളം നഗരസഭ വികസന മുന്നേറ്റ ജാഥക്ക് തുടക്കമായി. പോര്‍ക്കളേങ്ങാട് ഇഞ്ചിക്കുന്നില്‍ സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം എ സി മൊയ്തീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ എം എന്‍ സത്യന്‍, വൈസ് ക്യാപ്റ്റന്‍ കെ ജി അനില്‍കുമാര്‍, മാനേജര്‍ സീത രവീന്ദ്രന്‍ എന്നിവര്‍ക്ക് പതാക കൈമാറി. കെ ബി ഷിബു അദ്ധ്യക്ഷത വഹിച്ചു.