പലസ്തീനൊപ്പം നിലയുറപ്പിക്കുക വംശഹത്യക്കെതിരെ ശബ്ദമുയര്‍ത്തുക ആവശ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പിലാവില്‍ പ്രതിഷേധ ചത്വരവും നൈറ്റ് മാര്‍ച്ചും സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ കെ എസ് നിസാര്‍ ഉദ്ഘാടനം ചെയ്തു.ഗാസ്സയില്‍ വെടിയേറ്റ് മരിച്ച കൈകുഞ്ഞുങ്ങളുടെ പ്രതീകാത്മക മൃതശരീരങ്ങള്‍ കുരുന്നു കൈകളില്‍ ഏന്തിയ ദൃശ്യങ്ങളും ഒരുക്കിയരുന്നു. പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് പി.എ. ബദറുദീന്‍ അധ്യക്ഷത വഹിച്ചു.