24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഞായറാഴ്ച്ച മുഖ്യമന്ത്രി നിര്‍വ്വഹിക്കും

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഞായറാഴ്ച്ച മുഖ്യമന്ത്രി നിര്‍വ്വഹിക്കും

കുന്നംകുളം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ആഗസ്റ്റ് 4 ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് എംഎല്‍എ എ.സി മൊയ്തീന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ എന്നിവര്‍ കുന്നംകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം പൊതുമരാമത്ത് നിരത്തു വിഭാഗം കുന്നംകുളം അസി. എഞ്ചിനീയറുടെ കാര്യാലയത്തിന്റെ പുതിയ കെട്ടിടം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജന്‍ ചടങ്ങുകള്‍ക്ക് അധ്യക്ഷത വഹിക്കും. രാവിലെ 10.30 ന് കുന്നംകുളം ടൗണ്‍ഹാളിലാണ് ചടങ്ങ്.

ADVERTISEMENT
error: Content is protected !!