24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu പൊറവൂര്‍ ശിവ-വിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പൊറവൂര്‍ ശിവ-വിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കടവല്ലൂര്‍ പൊറവൂര്‍ ശിവ-വിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ച രാവിലെ നാലുമണി മുതല്‍ തിരുനാവായ ഗോകുല്‍ നാരായണന്‍ ഇളയതിന്റെ കാര്‍മികത്വത്തില്‍ തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ശനിയാഴ്ച രാവിലെ ക്ഷേത്രത്തില്‍ മേല്‍ശാന്തി രമേശ് ബാബു നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പിതൃമോക്ഷ വഴിപാടുകളായ തിലഹവനം, സായൂജ്യ പൂജ, പ്രത്യേക പുഷ്പാഞ്ജലി എന്നിവ നടത്തുവാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വാവ് ബലിയിടാന്‍ വരുന്നവര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!