കുന്നംകുളം കിഴൂര്‍ ശ്രീവിവേകാനന്ദ കോളേജില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. സ്ഥാപിച്ച കവാടവും, കൊടി തോരണങ്ങളും നശിപ്പിച്ച നിലയില്‍. സംഭവത്തിന് പിന്നില്‍ എ.ബി.വി.പിയെന്ന് എസ്.എഫ്.ഐ. ആരോപിച്ചു. വ്യാഴാഴ്ച്ച നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയം നേടിയിരുന്നു. ഇതില്‍ വിറളിപൂണ്ടാണ് എബിവിപി പ്രവര്‍ത്തകര്‍ ഇലക്ഷനുമായി ബന്ധപ്പെട്ട കോളേജിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന കവാടവും കൊടി തോരണങ്ങളും നശിപ്പിച്ചതെന്ന് എസ്എഫ്‌ഐ ആരോപിച്ചു. കോളേജ് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളേജില്‍ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു.