കുന്നംകുളം താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കഞ്ഞി നല്‍കാന്‍ എത്തിയ സേവാഭാരതി പ്രവര്‍ത്തകനെ തെരുവ് നായ കടിച്ചു. അഞ്ഞൂര്‍ സ്വദേശി പനങ്ങായില്‍ വീട്ടില്‍ അപ്പുവിന്റെ മകന്‍ സുരേഷിനാണ് കടിയേറ്റത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. രോഗികള്‍ക്ക് കഞ്ഞി നല്‍കുന്നതിനായി ബൈക്കില്‍ വരവേ ആശുപത്രി കൊമ്പൗണ്ടിലേക്ക് ബൈക്ക് തിരിഞ്ഞതോടെ പുറകില്‍ ഓടിയെത്തിയ തെരുവ് നായ സുരേഷിനെ കാലിന് കടിക്കുകയായിരുന്നു. പരിക്കേറ്റ സുരേഷിനെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്നും നടപടിയെടുക്കേണ്ട നഗരസഭാ മൗനം പാലിക്കുകയാണെന്നും സേവാഭാരതി കുന്നംകുളം മണ്ഡലം നേതൃത്വം വഹിക്കുന്ന രാജേഷ് മാമ്പുള്ളി അറിയിച്ചു.