25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty കടങ്ങോട് മല്ലന്‍കുഴി മല്ലന്‍ക്കാവില്‍ പിതൃതര്‍പ്പണത്തിന് ആയിരങ്ങളെത്തി.

കടങ്ങോട് മല്ലന്‍കുഴി മല്ലന്‍ക്കാവില്‍ പിതൃതര്‍പ്പണത്തിന് ആയിരങ്ങളെത്തി.

കടങ്ങോട് മല്ലന്‍കുഴി മല്ലന്‍ക്കാവില്‍ പിതൃതര്‍പ്പണത്തിന് ആയിരങ്ങളെത്തി. പുലര്‍ച്ചെ 5 മണിയോടെയാണ് കര്‍ക്കിടകവാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്. മേല്‍ശാന്തി മുരിയ മംഗലത്ത്മന ഉണ്ണി ഭട്ടത്തിരിപ്പാട് പൂജാകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് കര്‍മി സുധി പാര്‍ലിക്കാടിന്റെ നേതൃത്വത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു.കര്‍മ്മങ്ങള്‍ക്ക് ശേഷം ഭക്തര്‍ മല്ലന്‍കുഴി നീര്‍ച്ചോലയില്‍ മുങ്ങി പിണ്ഡം പിതൃക്കള്‍ക്ക് സമര്‍പ്പിച്ചു.ചടങ്ങിനെത്തിയ മുഴുവന്‍ പേര്‍ക്കും പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നു.ആല്‍ഫ കാറ്ററിംഗ് ഉടമ കടങ്ങോട് താവളത്തില്‍ ചന്ദ്രബോസാണ് സൗജന്യമായി ഭക്ഷണം നല്‍കിയത്.ക്ഷേത്രകമ്മറ്റി പ്രസിഡന്റ് കെ.ജി.സുധാകരന്‍, സെക്രട്ടറി ശശി പ്ലാച്ചേരി,
ട്രഷറര്‍ ഒ.എസ്.സുബ്രഹ്മണ്യന്‍ എന്നിവരും കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!