25 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu നെല്‍ കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

നെല്‍ കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

ആത്മ 2025-26 കപ്പാസിറ്റി ബില്‍ഡിംഗ് പദ്ധതി പ്രകാരം കടവല്ലൂര്‍ കൃഷിഭവന്‍ പരിധിയിലുള്ള നെല്‍ കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു കൊരട്ടിക്ക പാടശേഖരത്തില്‍ നടന്ന പരിശീലന പരിപാടി വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പള്ളി ഉത്ഘാടനം നിര്‍വ്വഹിച്ചു. കൃഷിഓഫീസര്‍ അനൂപ് വിജയന്‍ പദ്ധതി വിശദീകരിച്ചു പാടശേഖര സമിതി അംഗങ്ങളായ ഘോഷ് കുമാര്‍,വാസു വലിയ പുരയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തിറക്കിയ ക്രോപ് ബൂസ്റ്ററിന്റെ ഗുണങ്ങളെ കുറിച്ചും നെല്ലില്‍ ഉപയോഗിക്കേണ്ടതിനെ കുറിച്ചും തൃശ്ശൂര്‍ മാര്‍ക്കറ്റിംങ്ങ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുജിത്ത്‌ഗോവിന്ദ് പരിശീലനം നല്‍കി. കൃഷി അസിസ്റ്റന്റ്മാരായ രാധിക,റോണി ചീരന്‍, ശ്രീദേവി, സ്റ്റെല്ല മറ്റ് പാടശേഖരസമിതി സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. വേരുകളുടെ വേഗത്തിലുള്ള വളര്‍ച്ചയെ സഹായിക്കുന്നതോടൊപ്പം വിളയുടെ ഗുണമേന്മ തിളക്കം ഭാരം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും സഹായകരമാകുന്നതാണ് പുതിയ സാങ്കേതിക വിദ്യ.

ADVERTISEMENT
error: Content is protected !!