കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍, ചാലിശ്ശേരി യൂണിറ്റ് കുടുംബ സംഗമവും, കലാമേളയും സംഘടിപ്പിച്ചു. പി.പി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഡോക്ടര്‍ ഇ .എന്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുഹിയുദ്ദീന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്റെ ബ്ലോക്ക് ഭാരവാഹികളായ
വി. രാമചന്ദ്രന്‍, എ. വി ഹംസത്തലി, എം.കെ തങ്കമണി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യൂണിറ്റ് നമ്പര്‍മാരായ മീന വര്‍ഗ്ഗീസ്, ജിഷ , ഡോക്ടര്‍ മോളു ഷാജി ജെയിംസ്, സില്‍വി , പ്രസാദ് വര്‍ര്‍ഗ്ഗീസ് എന്നിവര്‍ അവതരിപ്പിച്ച കലാപരിപാടികളും സ്‌ഹേന വിരുന്നും ഉണ്ടായിരുന്നു.