30.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk മലപ്പുറം മഞ്ചേരിയില്‍ ഞെട്ടിക്കുന്ന കൊലപാതകം

മലപ്പുറം മഞ്ചേരിയില്‍ ഞെട്ടിക്കുന്ന കൊലപാതകം

131

മലപ്പുറം മഞ്ചേരിയില്‍ ഞെട്ടിക്കുന്ന കൊലപാതകം. ബ്രഷ് കട്ടര്‍ ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മഞ്ചേരി ചാത്തങ്ങോട്ട് പുറം സ്വദേശി പ്രവീണാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേരി ചാരങ്കാവ് സ്വദേശി മൊയ്തീന്‍ കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ 6.30 ഓടുകൂടിയാണ് ദാരുണമായ സംഭവം നടന്നത്. കാടു വെട്ടാന്‍ ഉപയോഗിക്കുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്ത് അറുക്കുകയായിരുന്നു. കഴുത്തില്‍ നിന്നും രക്തം വാര്‍ഡ് പ്രവീണ്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

കാട് വെട്ട് തൊഴിലാളികളായ പ്രവീണും, മൊയ്തീനും രാവിലെ ഒരുമിച്ച് ബൈക്കില്‍ ജോലിക്ക് പോവുകയായിരുന്നു ഇതിനിടയില്‍ ഇവര്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലിയാണ് മൊയ്തീന്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.

ADVERTISEMENT
error: Content is protected !!