കുന്നംകുളം ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജീവധ്യുതി എന്ന പേരില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കുന്നംകുളം എസ് ഐ വൈശാഖ് ഉദ്ഘാടനം ചെയ്തു. അമല ഹോസ്പിറ്റല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബിനു വിപിന്‍, രക്തധാനത്തിന്റെ മഹത്വത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളോട് സംവദിച്ചു. എണ്‍പതോളം രക്തദാതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക റസിയ, അധ്യാപകരായ തങ്കമണി, അമല ഹോസ്പിറ്റല്‍ കൗണ്‍സിലര്‍ ഡോ.ദിവ്യ വരുണ്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡി.കെ അരുണോദയ എന്നിവര്‍ പങ്കെടുത്തു. ലീഡര്‍മാരായ അനന്ത കൃഷ്ണന്‍, രുഗ്മ , ആന്‍ലിയോ, സെന്റ് റോസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ കുന്നംകുളം സിസിടിവി ഓഫീസിലെത്തി അഭ്യര്‍ത്ഥിച്ചതനുസരിച്ച് സിസിടിവി ജീവനക്കാരും ക്യാമ്പിലെത്തി രക്തദാനം നടത്തി.