കടവല്ലൂരില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി

കടവല്ലൂരില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിന് പിറകുവശം കോട്ടോല്‍ പാടം റോഡിന് സമീപത്തുനിന്നാണ് മലമ്പാമ്പിനെ പിടികൂടിയത്. ബുധനാഴ്ച രാത്രി 7 മണിയോടെയാണ്
പ്രദേശവാസികള്‍ പാമ്പിനെ കണ്ടത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കടവല്ലൂര്‍ വടക്കുമുറി സ്വദേശി മാനംകണ്ടത്ത് മുനീര്‍ നാട്ടുകാരുടെ സഹായത്തോടുകൂടി മലമ്പാമ്പിനെ പിടികൂടി. തുടര്‍ന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് മലമ്പാമ്പിനെ കൈമാറി.

ADVERTISEMENT