കുന്നംകുളം തെക്കേപുറത്ത് പൂട്ടിക്കിടന്ന രണ്ട് വീടുകള്‍ കുത്തി തുറന്ന് മോഷണശ്രമം. തെക്കേപ്പുറം മനന്തന്‍ വീട്ടില്‍ ബാബു, തെക്കേപ്പുറം പറക്കാട്ട് വീട്ടില്‍ ലീല എന്നിവരുടെ
വീട്ടിലുമാണ് മോഷണം നടന്നത്.
വീട്ടുകാര്‍ കുന്നംകുളം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ വൈശാഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിലെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചു.



