ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. കടവല്ലൂര്‍ പഞ്ചായത്തിലെ ഡി.വൈ.എഫ് എ യൂണിറ്റുകളായ ചെഗുവേര, ചിറ, കൊടത്തുംകുണ്ട് എന്നീ യൂണിറ്റുകള്‍ ചേര്‍ന്ന് കുന്നംകുളം ആര്യ ഐ കെയര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. വട്ടവാവ് കമ്മ്യൂണിറ്റി ഹാളിന്‍ നടന്ന ക്യാമ്പ് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ബാലാജി ഉദ്ഘാടനം ചെയ്തു. ഡി. വൈ.എഫ്.ഐ ചെഗുവേര യൂണിറ്റ് പ്രസിഡണ്ട് എന്‍. എസ് സൂര്യ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ രാജേന്ദ്രന്‍, സി. പി. ഐ. എം ഏരിയ കമ്മിറ്റി അംഗം എം. എന്‍ മുരളീധരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു.



