കുന്നംകുളം ഡെന്റല്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ സൗജന്യ ദന്തപരിശോധനയും, കിറ്റ് വിതരണവും സംഘടിപ്പിച്ചു. കുന്നംകുളം സി.എം.എസ്.പി.ജി. സ്‌കൂളില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഷിബു മോന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മഞ്ജു ടീച്ചര്‍ അധ്യക്ഷയായി. ഡോ.രജീഷ്, ഡോ.ഡെറിക്ക് എന്നിവര്‍ ദന്തരോഗ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. ഡോ.സിബി, ഡോ.ഗിഡ്‌സി എന്നിവര്‍ ദന്തപരിശോധന നടത്തി വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. റീജിയണല്‍ ഡെന്റല്‍ ക്ലബ്ബ് എന്ന പേരില്‍ 1996ല്‍ 15 മെമ്പര്‍മാരുമായാണ് കുന്നംകുളത്ത് ഡെന്റല്‍ അസോസിയേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. സാമൂഹികസേവനത്തിലൂന്നിയ നിരവധി പ്രവര്‍ത്തനങ്ങളാണ് നിലവില്‍ അസോസിയേഷന്‍ നടത്തി വരുന്നത്. ഈ വര്‍ഷം പറമ്പികുളത്തെ ആദിവാസി ഊരുകളില്‍ ദന്താരോഗ്യ ക്യാമ്പും അവര്‍ക്കാവശ്യമായ ടോര്‍ച്ചുകള്‍ കമ്പിളികള്‍ എന്നിവ കേരള വനംവകുപ്പിന്റെ സഹകരത്തോടെ നല്‍കിയിരുന്നു. കുന്നംകുളത്തും, പരിസര പ്രദേശങ്ങളിലുമായി വിവിധയിടങ്ങളില്‍ ദന്താരോഗ്യ ബോധവത്കരണവും, ക്യാമ്പുകളും നടത്തിവരുന്നതായി മേഖല ഡെന്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ജോവി ഊക്കന്‍, സെക്രട്ടറി ജിജിന്‍ ജോയ് പനക്കല്‍ എന്നിവര്‍ അറിയിച്ചു.



