ഗുരുവായൂര്‍ നഗരസഭക്ക് വീണ്ടും കേന്ദ്ര അംഗീകാരം. അമൃത് പദ്ധതിയുടെ നടത്തിപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ നഗരസഭകളുടെ വിഭാഗത്തിലാണ് അംഗീകാരം. അമൃത് പദ്ധതിപ്രകാരം നിര്‍മിച്ച ഡ്രയിനേജ്, ഫുട്പാത്ത്, പാര്‍ക്കുകള്‍, നവീകരിച്ച കുളങ്ങള്‍ എന്നിവയുടെ വീഡിയോ കേന്ദ്ര ഭവന നഗരകാര്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.



