26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Velur തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് സ്‌കൂളുകള്‍ക്ക് അനുവദിച്ച ലൈബ്രറി പുസ്തകങ്ങള്‍ കൈമാറി

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് സ്‌കൂളുകള്‍ക്ക് അനുവദിച്ച ലൈബ്രറി പുസ്തകങ്ങള്‍ കൈമാറി

18

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ജില്ലയിലെ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് അനുവദിച്ച ലൈബ്രറി പുസ്തകങ്ങള്‍ ഗവണ്‍മെന്റ് ആര്‍ എസ് ആര്‍ വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ സ്‌കൂളിന് കൈമാറി. സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ജൂനിയര്‍ ഗേള്‍സ് ഹാന്‍ഡ് ബോള്‍ വെള്ളിമെഡല്‍ നേടിയ തൃശ്ശൂര്‍ ടീമില്‍ അംഗമായ വേലൂര്‍ ഗവണ്‍മെന്റ് ആര്‍എസ്ആര്‍ വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥിനികളെ ജലീല്‍ ആദൂര്‍ അനുമോദിച്ചു.ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സ്‌കൂളിന് അനുവദിച്ച വിവിധ സഹായങ്ങളെ മുന്‍നിര്‍ത്തി പിടിഎ കമ്മറ്റി ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂരിനെ ആദരിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ഷജീന നാസര്‍, എം പി ടി എ പ്രസിഡന്റ് ജിഷ കെ എം, പ്രിന്‍സിപ്പല്‍ കവിത എസ്, പ്രധാനാദ്ധ്യാപകന്‍ രത്‌നകുമാര്‍ എം വി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!