29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടത്തി

ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടത്തി

47

എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലും നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രാങ്കണത്തിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം എ.സി. മൊയ്തീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എം. എം.എല്‍.എ ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ.വി.സി ബിനോജ്, പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.പി അജയന്‍, എം.സി.ഐജു, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ധന്വന്തരീ ആയുര്‍വേദ റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ പി.സി. അബാല്‍മണി. ദേവസ്വം ഓഫീസര്‍ ജി.ശ്രീരാജ്, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി സി.എസ്.ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!