ചൊവ്വന്നൂര്‍ പഞ്ചായത്ത് ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ചൊവ്വന്നൂര്‍ പഞ്ചായത്ത് ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി കുന്നംകുളം മണ്ഡലം ഓഫീസില്‍ നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് രാജേഷ് പ്രഖ്യാപനം നടത്തി. മണ്ഡലം പ്രസിഡന്റ് പിജെ ജെബിന്‍, ജനറല്‍ സെക്രട്ടറിമാരായ സുമേഷ് കളരിക്കല്‍, മഹേഷ് തിരുത്തിക്കാട്, ട്രഷറര്‍ വിഗീഷ് അപ്പൂസ്, നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് എം വി ഉല്ലാസ്, സംസ്ഥാന കൗണ്‍സില്‍ അംഗം ചന്ദ്രശേഖരന്‍ പുതുശ്ശേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സജി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ തവണ മൂന്ന് സീറ്റില്‍ ബിജെപി വിജയിച്ചിരുന്നു.

വാര്‍ഡ് 1 – മാഞ്ചേരി വി എസ് സുധ, 3 വെള്ളിത്തിരുത്തി ഷീബ ശശി, 7 പഴുന്നാന വെസ്റ്റ് രമ്യ സതീഷ് ,8 പുതുശ്ശേരി എംഎം മിഥുന്‍, 9 പുതുശ്ശേരി നോര്‍ത്ത് നീതു ബിജേഷ്, 10 കാണിപ്പയ്യൂര്‍ സി എസ് ജിനേഷ്, 11 മാന്തോപ്പ് വിനിത ഷിബി, 1 കവണം ചിറ്റൂര്‍ ഷൈനി ശരത്, 13 പന്തല്ലൂര്‍ – ശരത്കുമാര്‍ എന്നിവരെയാണ് ആദ്യഘട്ട പട്ടികയിലൂടെ പ്രഖ്യാപിച്ചത്.

ADVERTISEMENT