27 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty ധന്വന്തരി ആയുര്‍വേദ ഭവനില്‍ ധന്വന്തരി പ്രതിമ സ്ഥാപിച്ചതിന്റേയും ഔഷധ ഉദ്യാനത്തിന്റെയും ഒന്നാം വാര്‍ഷികമാഘോഷിച്ചു

ധന്വന്തരി ആയുര്‍വേദ ഭവനില്‍ ധന്വന്തരി പ്രതിമ സ്ഥാപിച്ചതിന്റേയും ഔഷധ ഉദ്യാനത്തിന്റെയും ഒന്നാം വാര്‍ഷികമാഘോഷിച്ചു

നെല്ലുവായ് ധന്വന്തരി ആയുര്‍വേദ ഭവന്‍ ആശുപത്രിയിലെ തൊടിയിലെ ചെടി എന്ന ഔഷധ ഉദ്യാനത്തിന്റെയും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ധന്വന്തരി പ്രതിമ സ്ഥാപിച്ചതിന്റേയും ഒന്നാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സൗജന്യ ആയുര്‍വേദ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും നടത്തി. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ധന്വന്തരി ആയുര്‍വേദ ഭവന്‍ മാനേജിങ് ഡയറക്ടര്‍ ഡോ: സി.എം.ശ്രീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിസിടിവി ഡയറക്‌റും തൊടിയിലെ ചെടി പ്രോഗ്രാം ഡയറക്ടറുമായ കെ.സി.ജോസ് മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ എം.കെ.ജോസ്, ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍ ഡോ.എസ്.ശ്രീനാഥ്, അസിസ്റ്റന്റ് ഫിസിഷ്യന്‍ ഡോ.ശ്രീഹരി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!