27 C
Kunnamkulam
Monday, August 3, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ദേവസ്വത്തിന്റെ പേരില്‍ വ്യാജ വെബ് സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി

ഗുരുവായൂര്‍ ദേവസ്വത്തിന്റെ പേരില്‍ വ്യാജ വെബ് സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി

ഗുരുവായൂര്‍ ദേവസ്വത്തിന്റെ പാഞ്ചജന്യം, കൗസ്തുഭം റെസ്റ്റ് ഹൗസുകളില്‍ മുറികള്‍ ബുക്ക് ചെയ്ത്‌ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഭക്തരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ വ്യാജ വെബ് സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍  കുമാറാണ് ഇത് സംബന്ധിച്ച് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ടെമ്പിള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ഭക്തര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദേവസ്വം അറിയിച്ചു.

ADVERTISEMENT
error: Content is protected !!