കടവല്ലൂര്‍ അന്യോന്യത്തിനോടനുബന്ധിച്ച് നടത്തിവരുന്ന ദേശീയ സെമിനാറുകള്‍ ആരംഭിച്ചു

കടവല്ലൂര്‍ അന്യോന്യത്തിനോടനുബന്ധിച്ച് നടത്തിവരുന്ന ദേശീയ സെമിനാറുകള്‍ ആരംഭിച്ചു. വേദങ്ങളും വിജ്ഞാന പദ്ധതികളിലെ സംഗീത പാരമ്പര്യവും എന്നതിനെ അസ്പദമാക്കിയാണ് ഈ വര്‍ഷത്തെ സെമിനാറുകള്‍. ശനിയാഴ്ച 11 മണിക്ക് ക്ഷേത്രാങ്കണത്തില്‍ തുടങ്ങിയ സെമിനാറുകളുടെ ഉദ്ഘാടനം തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ സി.ആര്‍.പ്രസാദ് നിര്‍വ്വഹിച്ചു. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോക്ടര്‍ സി.എം നീലകണ്ഠന്‍ അദ്ധ്യക്ത വഹിച്ചു. സെമിനാര്‍ കോഡിനേറ്റര്‍ പ്രൊഫസര്‍ കെ.എ രവീന്ദ്രന്‍ വിഷയാവതരണം നടത്തി.

ഐ.ജി. എന്‍.സി.എ തൃശൂര്‍ ചാപ്റ്ററിന്റെ മുന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഇ. എന്‍ സജിത്ത് മുഖ്യപ്രഭാഷണം നടത്തി. അന്യോന്യ പരിഷത്ത് വൈസ് പ്രസിഡണ്ട് കെ.എന്‍ രാമനുണ്ണി സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.ബി ബിജു നന്ദിയും പറഞ്ഞു. മുല്ലമംഗലം നാരയണന്‍ മോഡറേറ്ററായ സെമിനാറില്‍ വൈദിക മന്ത്രോച്ചാരണത്തിന്റെ സംരക്ഷണ വിദ്യകള്‍ എന്ന വിഷയത്തില്‍ പ്രമുഖ വ്യക്തികളുടെ പ്രബന്ധാവതരണവും തുടര്‍ന്ന് ചര്‍ച്ചയും നടന്നു. തിരുനാവായ ബ്രഹ്മസ്വവും, മഠവും മാറ്റുരയ്ക്കുന്ന വേദ പരീക്ഷയായ അന്യോനത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച കേരള ഗവര്‍ണ്ണര്‍ ആര്‍.വി.ആര്‍ലേക്കര്‍ നിര്‍വ്വഹിക്കും.

ADVERTISEMENT