25 C
Kunnamkulam
Monday, August 3, 2026
Home CCTV Desk ‘ഗിഫ്റ്റ്ഡ് ചില്‍ഡ്രന്‍’ ടീം കോഴിക്കോട് എന്‍ഐടിയിലേക്ക് പഠനയാത്ര നടത്തി

‘ഗിഫ്റ്റ്ഡ് ചില്‍ഡ്രന്‍’ ടീം കോഴിക്കോട് എന്‍ഐടിയിലേക്ക് പഠനയാത്ര നടത്തി

ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റ്ഡ് ചില്‍ഡ്രന്‍ ടീം കോഴിക്കോട് എന്‍ഐടി യിലേക്ക് പഠനയാത്ര നടത്തി. രസതന്ത്ര വിഭാഗത്തിലെ പ്രൊഫസര്‍ എ. സുജിത്ത് സ്ഥാപനത്തിലെ വിവിധ വിഭാഗങ്ങള്‍, ഗവേഷണ സാധ്യതകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രവേശന രീതി, ജോലി സാധ്യത എന്നിവയെ കുറിച്ച് വിശദീകരിച്ചു. വിവിധ വിഭാഗങ്ങളിലെ അധ്യാപകരുമായും വിദ്യാര്‍ഥികള്‍ സംവദിച്ചു. മെറ്റീരിയല്‍ സയന്‍സ്, കെമിസ്ട്രി, ഫിസിക്‌സ് വിഭാഗങ്ങളിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളും ആധുനിക സാങ്കേതികവിദ്യകളും കുട്ടികള്‍ പരിചയപ്പെട്ടു. ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ 5 ഉപജില്ലകളിലെ യുഎസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയവരില്‍ നിന്നും പരീക്ഷാഭവന്‍ തിരഞ്ഞെടുത്തവരില്‍ ഉള്‍പ്പെട്ട 45 കുട്ടികളാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.വി.പ്രഷോബ്, അധ്യാപകരായ ഡോ. എ.ബി.ബിന്ദു, ഡോ. അഫ്‌സ അബ്ദുള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഠനയാത്ര സംഘടിപ്പിച്ചത്.

ADVERTISEMENT
error: Content is protected !!