30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Guruvayur സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് ലയണ്‍സ് ക്ലബ്ബ് ടീ ഷര്‍ട്ടുകള്‍ നല്‍കി

സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് ലയണ്‍സ് ക്ലബ്ബ് ടീ ഷര്‍ട്ടുകള്‍ നല്‍കി

93

ശബരിമല സീസണില്‍ ഗുരുവായൂരില്‍ സേവനം അനുഷ്ഠിക്കുന്ന സ്‌പെഷ്യല്‍
പോലീസ് ഓഫീസര്‍മാര്‍ക്ക് ലയണ്‍സ് ക്ലബ്ബ് ടീ ഷര്‍ട്ടുകള്‍ നല്‍കി. ടെമ്പിള്‍ പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് സംസ്ഥാന സെക്രട്ടറി ജെയിംസ് വളപ്പില വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗുരുവായൂര്‍ എ.സി.പി. സി. പ്രേമാനന്ദകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടെമ്പിള്‍ പോലീസ് എസ്.എച്ച്.ഒ. ജി. അജയ് കുമാര്‍, ലയണ്‍സ് സോണ്‍ ചെയര്‍മാന്‍ ഗില്‍ബര്‍ട്ട് എസ്. പാറമേല്‍, സോണ്‍ ലേഡി സ്വപ്ന ദേവ് ലാല്‍, പ്രസിഡണ്ട് സന്തോഷ് ജാക്ക്, സി.ഡി. ജോണ്‍സണ്‍, രാജേഷ് ജാക്ക്, ഒ.ടി. സൈമണ്‍, കെ.ബി. ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു. റിഫ്‌ലക്ടര്‍ പ്രിന്റോടുകൂടിയ നൂറോളം ടീഷര്‍ട്ടുകളാണ് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് യൂണിഫോമായി നല്‍കിയത്.

ADVERTISEMENT
error: Content is protected !!