25 C
Kunnamkulam
Monday, August 3, 2026
Home Bureaus Guruvayur ചെമ്പൈ സംഗീതോത്സവ വേദിക്ക് വേറിട്ട നാദമധുരമായി താളവാദ്യ സമന്വയം

ചെമ്പൈ സംഗീതോത്സവ വേദിക്ക് വേറിട്ട നാദമധുരമായി താളവാദ്യ സമന്വയം

പത്തിലേറെ വാദ്യോപകരണങ്ങളോടെ അവതരിപ്പിച്ച താളവാദ്യ സമന്വയം ചെമ്പൈ സംഗീതോത്സവ വേദിക്ക് വേറിട്ട നാദമധുരമായി. ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തിലെ ഗുരുക്കന്‍മാര്‍ ചേര്‍ന്നാണ് താളവാദ്യ സമന്വയം അവതരിപ്പിച്ചത്. കര്‍ണാട്ടിക് വായ്പാട്ടുകളിലും ഉപകരണ സംഗീത വാദനത്തിലും മതിമറന്നിരിക്കുന്ന ചെമ്പൈ സംഗീതോത്സവ വേദിക്ക് താളവാദ്യസമന്വയം, വേറിട്ട അനുഭവമായി. പ്രിന്‍സിപ്പല്‍ ടി.വി. ശിവദാസന്‍ നാഗസ്വരം വായിച്ച് വാദ്യപരിപാടി നയിച്ചു. ജ്യോതിദാസ് ഗുരുവായൂര്‍ അഷ്ടപദിയിലും ഗുരുവായൂര്‍ ശശി മാരാര്‍ ഇടയ്ക്കയിലും ഗുരുവായൂര്‍ നാരായണന്‍ വയലിനിലും ചവറ കണ്ണന്‍ തകിലിലും കലാമണ്ഡലം അനന്തകൃഷ്ണന്‍ മദ്ദളത്തിലും കലാനി ലയം ജയകൃഷ്ണന്‍ തിമിലയിലും കലാ മണ്ഡലം രതീഷ് ചെണ്ടയിലുമായി അണിനിരന്നു. കലാനിലയം വിശ്വനാഥന്‍ കൊമ്പും കലാനിലയം അജിത് കുമാര്‍ കുഴലും കൈകാര്യം ചെയ്തു. നടനത്തിന്റെ അഭാവത്തിലും രസഭാവങ്ങള്‍ കൈവിടാതെ കൃഷ്ണനാട്ട പദ കച്ചേരിയും സംഗീതോത്സവവേദിക്ക് രസാനുഭൂതി പകര്‍ന്നു.

ADVERTISEMENT
error: Content is protected !!