29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്ത നിലയില്‍

ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്ത നിലയില്‍

86

പഴഞ്ഞി പെരുന്തുരുത്തിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്ത നിലയില്‍. ഇന്ന് രാവിലെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്ത നിലയില്‍ കണ്ടത്. സിപിഎം നേതാവ് യൂസഫിന്റെ സ്മരണയ്ക്കായാണ് ബസ് കാത്തിരിപ്പ് കേന്ദ്രം 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിച്ചത്. നിര്‍മ്മാണ സമയത്ത് മേഖലയില്‍ തര്‍ക്കം നിലനിന്നിരുന്നതായി പറയുന്നു. ബസ് സ്റ്റോപ്പിന്റെ മുകള്‍ വശത്തെ ഷീറ്റുകള്‍ നേരത്തെ തന്നെ തകര്‍ത്തിരുന്നു. സംഭവത്തില്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കുമെന്ന് മേഖലയിലെ സിപിഐഎം നേതൃത്വം അറിയിച്ചു.

ADVERTISEMENT
error: Content is protected !!