26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദമ്പതികളെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയ കാര്‍ ഡ്രൈവര്‍ പിടിയില്‍

ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദമ്പതികളെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയ കാര്‍ ഡ്രൈവര്‍ പിടിയില്‍

ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദമ്പതികളെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയ കാര്‍ ഡ്രൈവറെ എരുമപ്പെട്ടി പോലീസ് പിടികൂടി. മേലെ പട്ടാമ്പി വയസത്തൊടി വീട്ടില്‍ 54 വയസ്സുള്ള സുബൈറിനെയാണ് എരുമപ്പെട്ടി ഇന്‍സ്‌പെക്ടര്‍ അനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23-ാം തിയ്യതി കേച്ചേരി – അക്കിക്കാവ് ബൈപ്പാസ് റോഡില്‍ വച്ചായിരുന്നു സംഭവം. ചൊവ്വന്നൂര്‍ വെള്ളിത്തിരുത്തി ചിറളയത്ത് മുകുന്ദന്‍ – സുജാത ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ സുബൈര്‍ ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടമുണ്ടായിട്ടും കാര്‍ നിര്‍ത്താന്‍ തയ്യാറാകാതെ സുബൈര്‍ കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് എരുമപ്പെട്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞ് പട്ടാമ്പിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കാര്‍ കസ്റ്റഡിയില്‍ എടുത്തു. എസ്.ഐ ആസിഫ്, സി.പി.ഒമാരായ പ്രവീണ്‍, നിബിന്‍, അലക്‌സ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!