29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu ബൈക്കില്‍ എത്തിയ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു

ബൈക്കില്‍ എത്തിയ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു

211

പെരുമ്പിലാവ് കൊരട്ടിക്കരയില്‍ ബൈക്കില്‍ എത്തിയ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു. അറക്കല്‍ കുന്നത്ത് വീട്ടില്‍ 51 വയസ്സുള്ള ശ്രീജയുടെ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാലയാണ് ബൈക്കില്‍ എത്തിയ സംഘം കവര്‍ന്നത്.
വെള്ളിയാഴ്ച കാലത്ത് പതിനൊന്നരയോടെ അറക്കല്‍ കുന്നത്തുകുളം കൊരട്ടിക്കര റോഡിന് സമീപമാണ് സംഭവം നടന്നത്. മാലയുടെ പകുതിഭാഗമാണ് നഷ്ടപ്പെട്ടത്. പ്രതികളെന്ന് സംശയിക്കുന്നവര്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കുന്നംകുളം പോലീസ് എത്തി പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!