24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Erumapetty നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ വിളക്കാചാരം ആരംഭിച്ചു

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ വിളക്കാചാരം ആരംഭിച്ചു

29

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ പ്രശസ്തമായ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന വിളക്കാചാരം ആരംഭിച്ചു. കാലത്ത് ഉദയാസ്തമന പൂജ, നവകം, പഞ്ചഗവ്യം, മേളം, നാദസ്വരം എന്നിവ നടക്കും വൈകുന്നേരം ദീപാരാധന, അത്താഴപൂജ, വിളക്ക് എഴുന്നള്ളിപ്പ് നടന്നു. പഞ്ചാവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിച്ചു. കൊമ്പന്‍ കൊളക്കാടന്‍ ശിവപ്രസാദ് തിടമ്പേറ്റി. തുടര്‍ന്ന് മേളം, കേളി, കൊമ്പ് പറ്റ്, കുഴല്‍പറ്റ് ,ഇടക്ക പ്രദക്ഷിണം എന്നിവ നടന്നു. ഗണേഷ് ട്രാവല്‍സ് ചെന്നൈ ആണ് ആദ്യ വിളക്കാചാരം ഭാഗവാന് സമര്‍പ്പിച്ചത്. ഏകാദശി വരെ 33 ദിവസം വിളക്കാചാരം നടക്കും. ഡിസംബര്‍ 30നാണ് പ്രസിദ്ധമായ നെല്ലുവായ് വൈകുണ്ഠ ഏകാദശി.

ADVERTISEMENT
error: Content is protected !!