26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery ഇന്ത്യന്‍ സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ എസ് അതുല്‍ കൃഷ്ണയെ ആദരിച്ചു

ഇന്ത്യന്‍ സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ എസ് അതുല്‍ കൃഷ്ണയെ ആദരിച്ചു

111

ഇന്ത്യന്‍ സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എന്‍സിസി കേഡറ്റുമായ കെ എസ് അതുല്‍ കൃഷ്ണയെ ആദരിച്ചു. സ്‌കൂളിലെ എന്‍സിസി യുണിറ്റിന്റെ നേതൃത്വത്തില്‍ അതുല്‍ കൃഷ്ണയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ ഓഫീസര്‍ മേജര്‍ പി.ജെ സ്‌റ്റൈജു അതുല്‍ കൃഷ്ണയ്ക്ക് ഉപഹാരം നല്‍കി. എന്‍സിസി 24 കേരള ബറ്റാലിയന്‍ സുബേദാര്‍ ശശികുമാര്‍ മുഖ്യാതിഥിയായി.

നായിക് സുബേദാര്‍ നകുല്‍ മിര്‍ദ്ദ, സീനിയര്‍ കേഡറ്റുകളായ അഭിജിത്ത് മോഹന്‍, ശിവമല്ലി, ഇസബല്‍ ജോസ്, മിന്‍സാര, മുഹമ്മദ് ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. അതുല്‍ കൃഷ്ണ കെ എസ് മറുപടി പ്രസംഗം നടത്തി. മറ്റം ഗ്രൗണ്ട് സ്റ്റോപ്പിനടുത്ത് കോലാരി വീട്ടില്‍ സുനില്‍കുമാര്‍ – അനിത ദമ്പതികളുടെ മൂത്തമകനാണ് അതുല്‍. ആര്‍മി വിഭാഗത്തിലെ ജമ്മു കേഡറിലാണ് അതുല്‍ കൃഷ്ണയുടെ ആദ്യ പോസ്റ്റിംഗ്.

ADVERTISEMENT
error: Content is protected !!