24.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kunnamkulam ബിജെപി കുന്നംകുളം മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും വികസനരേഖ പ്രകാശനവും നടത്തി

ബിജെപി കുന്നംകുളം മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും വികസനരേഖ പ്രകാശനവും നടത്തി

91

ബിജെപി കുന്നംകുളം മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും വികസനരേഖ പ്രകാശനവും നടന്നു. കുന്നംകുളം ലോട്ടസ് പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും രാഷ്ട്രീയം ജനസേവനമല്ലെന്നും നുണ പറഞ്ഞ് അധികാരത്തിലെത്തിയാല്‍ അഴിമതിയും വികസനമില്ലായ്മയുമാണ് ജനങ്ങള്‍ക്ക് കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് രാജേഷ്, കുന്നംകുളം നിയോജകമണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍, ചന്ദ്രശേഖരന്‍ പുതുശ്ശേരി, വിപിന്‍ കുടിയേടത്ത്, എന്‍ഡിഎ നേതാക്കളായ എം ഡി രാജീവ്, സിദ്ധാര്‍ത്ഥന്‍ കമ്പിപാലം, ചന്ദ്രശേഖരന്‍ പുതുശ്ശേരി, മണ്ഡലം ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!