29.8 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk സര്‍ഗവസന്തം സമാപിച്ചു

സര്‍ഗവസന്തം സമാപിച്ചു

29

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വിദ്യാഭ്യാസ ബോര്‍ഡ് തൃശൂര്‍ ജില്ലാ സമിതി, മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സര്‍ഗവസന്തം സമാപിച്ചു. സമാപന യോഗത്തിന്റെ ഉദ്ഘാടനം യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറി ശംസുദ്ധീന്‍ അജ്മാന്‍ നിര്‍വഹിച്ചു. യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി അഷ്റഫ് പുതുശ്ശേരി മുഖ്യാതിഥിയായി. കെ എ ടി എഫ് ജില്ല പ്രസിഡന്റ് മുഹ്‌സിന്‍ മാസ്റ്റര്‍ പാടൂര്‍, വിസ്ഡം ജില്ലാ സെക്രട്ടറി അന്‍വര്‍ അബൂബക്കര്‍, പ്രസിഡന്റ് അഷ്‌റഫ് സുല്ലമി, ട്രഷറര്‍ വി.എം. റിയാസ്, ജോയിന്റ് സെക്രട്ടറി അബ്ദുല്‍ ലത്തീഫ് പുന്നയൂര്‍കുളം, വൈസ് പ്രസിഡന്റ് കാസിം ചൊവ്വല്ലൂര്‍പടി, ജാഫര്‍ സലഫി എന്നിവര്‍ സംസാരിച്ചു. അഞ്ചു വേദികളില്‍ തൊണ്ണൂറ്റിനാല് ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ ജില്ലയിലെ വിവിധ മദ്രസകളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ യഥാക്രമം ഗുരുവായൂര്‍, കുന്നംകുളം, കൈപ്പമംഗലം എന്നീ മദ്രസകള്‍ ജേതാക്കളായി.

ADVERTISEMENT
error: Content is protected !!