26.4 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

124

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിജെപി കുന്നംകുളം മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും വികസനരേഖ പ്രകാശനവും നിര്‍വ്വഹിക്കുന്നതിനുവേണ്ടി കുന്നംകുളത്ത് എത്തിയ രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളുടെ പ്രതികരിക്കുകയായിരുന്നു.

മാസങ്ങള്‍ക്കു മുന്‍പ് സ്വമേധയാ എടുത്ത കേസില്‍ രാഹുലിനെ വേണമെങ്കില്‍ അറസ്റ്റ് ചെയ്യാമായിരുന്നു. അത് ചെയ്യാതെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള കാര്യങ്ങള്‍ ആണ്. മുഖ്യമന്ത്രിക്കെതിരായ ഇഡി നോട്ടീസ് സാധാരാണ നടപടി ക്രമമാണ്. മറുപടി തരികയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.ലണ്ടനില്‍ നിന്ന് എന്തിന് പണം ശേഖരിച്ചു. ഇന്ത്യന്‍ ബാങ്കുകള്‍ വഴി എന്തുകൊണ്ട് പണം ശേഖരിച്ചില്ല. ഇതെല്ലാം ജനങ്ങളുടെ തലയില്‍ കെട്ടി വയ്ക്കുന്ന കാര്യമല്ലേ. കമ്മീഷന്‍ നല്‍കിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നും രാജീവ് ചന്ദ്രശേഖര്‍ കുന്നംകുളത്ത് പറഞ്ഞു.

ADVERTISEMENT
error: Content is protected !!