24.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam പ്രസിദ്ധമായ കിഴൂര്‍ പൂരം ഇന്ന്

പ്രസിദ്ധമായ കിഴൂര്‍ പൂരം ഇന്ന്

പ്രസിദ്ധമായ കിഴൂര്‍ പൂരം ഇന്ന്. ഉത്സവ ദിവസമായ ഇന്ന് രാവിലെ വിശേഷങ്ങള്‍ പൂജകള്‍ നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ദേവസ്വം പൂരം എഴുന്നള്ളിക്കും. കൊമ്പന്‍ പീച്ചിയില്‍ ശിവന്‍ ഭഗവതിയുടെ തിടമ്പേറ്റും. വൈകിട്ട് 4 മണിയുടെ ദേശ പൂരങ്ങളെല്ലാം ക്ഷേത്രത്തിലെത്തി തുടങ്ങും. 6 മണിക്ക് കൂട്ടിയെഴുന്നെള്ളിപ്പ് നടക്കും. ചിറക്കല്‍ കാളിദാസന്‍, പാമ്പാടി രാജന്‍, തിരുവമ്പാടി ചന്ദ്രശേഖരന്‍ തുടങ്ങിയ പേരുകേട്ട 31 ഗജവീരന്മാര്‍ കൂട്ടിയെഴുന്നെള്ളിപ്പില്‍ അണിനിരക്കും. 31 ദേശ പൂരങ്ങള്‍ ആന പൂരത്തില്‍ പങ്കെടുക്കും.

5 ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തില്‍ തെയ്യം വേല ആഘോഷങ്ങള്‍ രാത്രി 7 മണിയോടെ ക്ഷേത്രങ്ങള്‍ എത്തിച്ചേരും. പൂരത്തിന്റെ ഭാഗമായി സംയുക്ത ഉത്സവ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു കൊല്ലമായി നടത്തുന്ന കാര്‍ത്തിക ഫെസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ ഇക്കൊല്ലവും നടക്കുന്നുണ്ട്. കിഴൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം സിസിടിവി പ്രാദേശികം ചാനലിലൂടെയം, യൂട്യൂബ് ചാനലിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും.

 

ADVERTISEMENT
error: Content is protected !!