30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery പറമ്പ് വൃത്തിയാക്കുന്നതിനിടെ മലമ്പാമ്പിനെ പിടികൂടി

പറമ്പ് വൃത്തിയാക്കുന്നതിനിടെ മലമ്പാമ്പിനെ പിടികൂടി

335

കാട് പിടിച്ച് കിടന്നിരുന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെ മലമ്പാമ്പിനെ പിടികൂടി. വാക ഏ.കെ.ജി റോഡിലുള്ള കണ്ണഞ്ചേരി മോഹന്‍ദാസിന്റെ വീടിന് സമീപത്ത് കുന്നംകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് ആറടിയിലേറെ നീളമുള്ള മലമ്പാമ്പിനെ പിടികൂടിയത്. ഇര വിഴുങ്ങിയ നിലയിലായിരുന്നതിനാല്‍ പാമ്പിന് വേഗത്തില്‍ ഇഴഞ്ഞ് പോകാനാകാത്ത സ്ഥിതിയായിരുന്നു. പ്രദേശവാസികളായ ഉല്ലാസ് , ബിനീഷ് എന്നിവര്‍ ചേര്‍ന്ന്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം പാമ്പിനെ ഇഴഞ്ഞ് പോകാന്‍ കഴിയാത്തവിധം കെട്ടിയിടുകയായിരുന്നു. പിന്നീട് ഫോറസ്റ്റ് അധികൃതരെത്തി മലമ്പാമ്പിനെ കൊണ്ടു പോകുകയും ചെയ്തു.

ADVERTISEMENT
error: Content is protected !!