30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Erumapetty എല്‍.ഡി.എഫ് കടങ്ങോട് പഞ്ചായത്ത് പ്രകടന പത്രികയുടെ പ്രകാശനം നടത്തി

എല്‍.ഡി.എഫ് കടങ്ങോട് പഞ്ചായത്ത് പ്രകടന പത്രികയുടെ പ്രകാശനം നടത്തി

128

എല്‍.ഡി.എഫ് കടങ്ങോട് പഞ്ചായത്ത് പ്രകടന പത്രികയുടെ പ്രകാശനം സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ സത്താര്‍ നീണ്ടൂര്‍ അധ്യക്ഷനായി. ജനകീയം, ജനപക്ഷം, സുതാര്യം, അഴിമതി രഹിതം, ദീര്‍ഘവീക്ഷണം എന്ന ശീര്‍ഷകത്തിലുള്ള പ്രകടനപത്രികയില്‍ കൃഷി, മൃഗസംരക്ഷണം, പാര്‍പ്പിടം, കുടിവെള്ളം, വയോജനം, ഭിന്നശേഷി, കലാ-സാംസ്‌കാരികം, കായികം, ആരോഗ്യം, ശുചിത്വം, വിനോദസഞ്ചാരം, വ്യവസായം, തൊഴില്‍, തൊഴിലുറപ്പ്, ഊര്‍ജ്ജം, വനിതാ,കുടുംബശ്രീ, പൊതു ഭരണം, പട്ടികജാതി വികസനം, തുടങ്ങിയ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫ് നേതാക്കളായ പി.എസ്.പ്രസാദ്, എം. പി.റഫീഖ് തങ്ങള്‍, ഫ്രാന്‍സിസ് കൊള്ളന്നൂര്‍, അഡ്വ. കെ.എം. നൗഷാദ്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി മീന സാജന്‍ എന്നിവരും ബ്ലോക്ക്, വാര്‍ഡ് സ്ഥാനാര്‍ത്ഥികളും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!