24.6 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu എല്‍ഡിഎഫ് കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റി തെരെഞ്ഞെടുപ്പ് റാലിയും പൊതുയോഗവും നടത്തി

എല്‍ഡിഎഫ് കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റി തെരെഞ്ഞെടുപ്പ് റാലിയും പൊതുയോഗവും നടത്തി

ഇടപതുപക്ഷ ജനാധിപത്യ മുന്നണി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റി തെരെഞ്ഞെടുപ്പ് റാലിയും പൊതുയോഗവും നടത്തി. ശനിയാഴ്ച വൈകീട്ട് ആറിന് പഴഞ്ഞി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളുമായി വാദ്യാഘോഷങ്ങളോടെ ആരംഭിച്ച റാലി ചിറക്കല്‍ സെന്ററില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗം വടക്കാഞ്ചേരി എം.എല്‍.എ സേവിയര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ എല്‍.ഡി .എഫ് ഭരണത്തില്‍ സംസ്ഥാനത്തെ സമസ്ത മേഖലകളിലും വന്ന പുരോഗമനവും വികസനവും ഇടതു തുടര്‍ഭരണം സുനിശ്ചിതമാക്കിയിരിക്കുകയാണെന്ന് എം.എല്‍ .എ പറഞ്ഞു. തുടര്‍ന്ന് എല്‍.ഡി.എഫ് പ്രകടന പത്രികയുടെ പ്രകാശനവും സേവിയര്‍ നിര്‍വഹിച്ചു. യോഗത്തില്‍ എല്‍.ഡി.എഫ് നേതാക്കളായ ടി.സി. ചെറിയാന്‍, പി.കെ രവീന്ദ്രന്‍ ഇ. എം സതീശന്‍, എം.എന്‍ സത്ത്യന്‍, അബ്ദുള്‍ ജലീല്‍, പ്രേംരാജ് ചൂണ്ടലാത്ത്, എന്‍.കെ. ഹരിദാസന്‍ , എം.വി. പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. റാലിക്ക് എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ നോൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!