24.7 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam അന്താരാഷ്ട്ര ഭിന്നശേഷി വാരാചരണത്തിന്റെ സമാപന ചടങ്ങ് സംഘടിപ്പിച്ചു

അന്താരാഷ്ട്ര ഭിന്നശേഷി വാരാചരണത്തിന്റെ സമാപന ചടങ്ങ് സംഘടിപ്പിച്ചു

ചൊവ്വന്നൂര്‍ ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി വാരാചരണത്തിന്റെ സമാപന ചടങ്ങ് സംഘടിപ്പിച്ചു. സാമൂഹ്യ പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളര്‍ത്തിയെടുക്കാം എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് പൊന്‍താരകങ്ങള്‍ 2k25 എന്ന പേരില്‍ സമാപന ചടങ്ങ് സംഘടിപ്പിച്ചത്. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍
ചന്ദ്രശേഖരന്‍, ചടങ്ങ് ദ്ഘാടനം ചെയ്തു. ചൊവ്വന്നൂര്‍ ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ അനീഷ് ലോറന്‍സ് അധ്യക്ഷനായി. എസ്. എസ് കെ തൃശൂര്‍ ജില്ല പ്രോഗ്രാം ഓഫീസര്‍ കെ.ബി ബ്രിജി പദ്ധതി വിശദീകരണം നടത്തി. കുന്നംകുളം ഐ.എം.എ പ്രസിഡണ്ടും തൃശൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടുമായ ഡോ.താജ് പോള്‍ പനയ്ക്കല്‍, കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. യാക്കൂബ് ഒ.ഐ.സി, കുന്നംകുളം ഉപജില്ല എച്ച് എം ഫോറം ജോയിന്റ് കണ്‍വീനര്‍ ഷീജ രാഘവന്‍,ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ മെര്‍ലി സി. മാത്യു
ബി.ആര്‍.സി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ സി. എഫ്. പ്രിജി, സി. ജെ.ജോബിള്‍
എന്നിവര്‍ സംസാരിച്ചു. ചൊവ്വന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ രണ്ട് ഷോര്‍ട്ട് ഫിലിമുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം. കെ. ബി. ബ്രിജി,
ഷീജ രാഘവന്‍, എന്നിവര്‍ ചേര്‍ന്ന് നടത്തി.

ADVERTISEMENT
error: Content is protected !!