ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് പുന്നയൂര്‍ക്കുളം ചെറായി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് അണ്ടത്തോട് കനോലി കനാല്‍ ഓരത്ത് കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു. ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആവാസവ്യവസ്ഥകളില്‍ പ്രധാനപ്പെട്ടവയാണ് കണ്ടല്‍കാടുകള്‍. പ്രകൃതി പഠനത്തിന്റെ ഭാഗമായാണ് ചെറായി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അണ്ടത്തോട് കനോലി കനാലോരത്ത് കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിച്ചത്. പ്രധാനാധ്യാപകന്‍ കെഎല്‍ മനോഹിത്തിന്റെ നേതൃത്വത്തില്‍ അധ്യാപകരായ എം രമ്യ തോമസ്, കെ ഷിബിന്‍ രാജ് തുടങ്ങി തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളും പരിപാടികളില്‍ പങ്കാളികളായി.



