വരവൂരില്‍ ആഹ്ലാദ
പ്രകടനത്തിനിടയില്‍ പടക്കം പൊട്ടിച്ചതിനെ ചൊല്ലി സംഘര്‍ഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകന്റെ വീട് കയറി ആക്രമണം നടത്തിയതായി പരാതി. ഒമ്പതാം വാര്‍ഡ് നടത്തറ കാര്‍ളിമുക്കിലാണ് ഇന്നലെ രാത്രി പത്തരയോടെ സംഘര്‍ഷം ഉണ്ടായത്. നായര്
വീട്ടില്‍ ജനാര്‍ദ്ദനനേയും സ്ത്രീകളെയും കുട്ടികളേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരുമ്പ് വടി ഉപയോഗിച്ച് മര്‍ദ്ദിച്ചതായാണ് പരാതി. തെരഞ്ഞെടുപ്പ് വിജയ ആഹ്ലാദ പ്രകടനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനുമുന്നില്‍ പടക്കം പൊട്ടിച്ചവനെ ചൊല്ലി സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാത്രിയില്‍ വീട് കയറി മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചത്. ജനാര്‍ദ്ദനനേയും കിടപ്പുരോഗിയായ മകന്‍ അഭിനവ ദാസിനേയും തലക്ക് കമ്പി വടി ഉപയോഗിച്ച് അടിച്ചു. ഗോപിക, സന്ദീപ്,സംഗീത എന്നിരേയും ഇരുമ്പ് വടി ഉപയോഗിച്ച് മര്‍ദ്ദിച്ചു. ഗോപിയുടെ കഴുത്തിലാണ് അടിയേറ്റത്. മര്‍ദ്ദനമേറ്റവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ചെറുതുരുത്തി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.



