27.3 C
Kunnamkulam
Saturday, September 19, 2026
Home CCTV Desk വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു

വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു

156

ചങ്ങരംകുളം ചിറവല്ലൂരില്‍ വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചിറവല്ലൂര്‍ താണ്ടവളപ്പില്‍ സജീവിന്റെ മകള്‍ 17 വയസുളള സോനയാണ് മരിച്ചത്. പൂക്കരത്തറ ദാറുല്‍ ഹിദായ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. തിങ്കളാഴ്ച വൈകിയിട്ടാണ് സംഭവം. തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയെ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപ്രതിയിലും എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. പെരുമ്പടപ്പ് പോലീസ് എത്തി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഷേര്‍ളി മാതാവും ഷംന, സജ്‌ന എന്നിവര്‍ സഹോദരങ്ങളുമാണ്.

 

ADVERTISEMENT
error: Content is protected !!