25 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Perumpilavu ക്യാമറ വച്ചിട്ടും ഫലമുണ്ടായില്ല, കടവല്ലൂര്‍ പാടശേഖരത്തില്‍ വീണ്ടും മാംസാവശിഷ്ടങ്ങള്‍ തള്ളി

ക്യാമറ വച്ചിട്ടും ഫലമുണ്ടായില്ല, കടവല്ലൂര്‍ പാടശേഖരത്തില്‍ വീണ്ടും മാംസാവശിഷ്ടങ്ങള്‍ തള്ളി

ആധുനിക നിരീക്ഷണ ക്യാമറ വച്ചിട്ടും ഫലമുണ്ടായില്ല. കടവല്ലൂര്‍ പാടശേഖരത്തില്‍ വീണ്ടും മാംസാവശിഷ്ടങ്ങള്‍ തള്ളി. ക്യാമറ പരിശോധിച്ചു സാമൂഹിക വിരുദ്ധരെ കണ്ടെത്തണമെന്ന ആവശ്യം പഞ്ചായത്ത് അധികൃതര്‍ പരിഗണിച്ചില്ലെന്നു പാടശേഖരസമിതി ഭാരവാഹികള്‍ പറഞ്ഞു.മാലിന്യം തള്ളല്‍ മൂലം കടവല്ലൂര്‍ പാടത്തെ നെല്‍ക്കൃഷി നശിക്കാന്‍ തുടങ്ങിയതോടെയാണു 3 ലക്ഷം രൂപ ചെലവിട്ടു ക്യാമറ സ്ഥാപിച്ചത്. വിവിധ വകുപ്പുകളെ സമീപിച്ചു ഫലമില്ലാതെ വന്നതോടെ കലക്ടര്‍ക്കു പരാതി നല്‍കിയാണ് നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള ഉത്തരവ് കര്‍ഷകര്‍ നേടിയെടുത്തത്. ക്യാമറയുടെ നിയന്ത്രണം പഞ്ചായത്ത് ഓഫിസിലാണ് എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. കൃത്യമായി ഇത് നിരീക്ഷിക്കാനുള്ള സംവിധാനം ഇവിടെ ഇല്ല. പൊലീസ് സ്റ്റേഷനില്‍ ഇവ നിയന്ത്രിക്കാനുള്ള സൗകര്യം ഒരുക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പായില്ല.

 

ADVERTISEMENT
error: Content is protected !!