മുണ്ടൂര്‍ പരിശുദ്ധ കര്‍മ്മല മാതാ ദൈവാലയത്തില്‍ വി. യൗസേപ്പിതാവിന്റെയും വി.സെബസ്ത്യാനോസിന്റെയും 155-ാം സംയുക്ത തിരുനാള്‍ കൊടിയേറ്റവും പുതുതായി നിര്‍മ്മിക്കുന്ന പാരിഷ് ഹാളിന്റെ ശില വെഞ്ചിരിപ്പ് കര്‍മ്മവും നടത്തി. കോതമംഗലം മെത്രാന് മാര്‍.ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ നിര്‍വഹിച്ചു. വികാരി ഫാ.ബാബു അപ്പാടന്‍, സഹവികാരി ഫാ.സാല്‍വിന്‍ കണ്ണനായ്ക്കല്‍, ഫാ.ആന്റണി ചീരന്വേലില്, ട്രസ്റ്റിമാരായ അഗസ്റ്റിന് ടി.എ., സാന്റോ തരകന്, ഔസേഫ് പാലയൂര്‍, സാന്റോ ജെയ്ക്കബ് തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ജെയിംസ് ആലപ്പാട്ട്, ജോ.കണ്‍വീനര്‍മാരായ ജോസഫ് പാലയൂര്‍, മെറ്റില്‍ഡ ഫ്രാന്‍സിസ്, പബ്ലിസിറ്റി കണ്‍വീനര്‍ ജെയ്സണ്‍ ജോണ്‍ , മറ്റു സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. സിസ്റ്റര്‍സ് , ഇടവകജനങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഡിസംബര്‍ 26,27,28,29 തിയതികളിലാണ് തിരുനാള്‍.



