24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad തകര്‍ന്ന ചേറ്റുവ ബൈപ്പാസിലെ കാന വീണ്ടും പണിതു

തകര്‍ന്ന ചേറ്റുവ ബൈപ്പാസിലെ കാന വീണ്ടും പണിതു

പണി പൂര്‍ത്തീകരിച്ചു ഒരാഴ്ച പിന്നിട്ടപ്പോഴേക്കും തകര്‍ന്ന ചേറ്റുവ ബൈപ്പാസിലെ കാന വീണ്ടും പണിതു. റോഡിന് കുറുകെ പണിത കാനയുടെ സ്ലാബ് ആണ് വാഹനം ഓടി തുടങ്ങിയപ്പോഴേക്കും ഒരു ഭാഗം തകര്‍ന്നിരുന്നത്. കാന തകര്‍ന്നിടത്ത് ഈ മാസം 10ന് കണ്ടയ്‌നര്‍ ലോറിയുടെ പിന്‍ചക്രം കുഴിയില്‍ വീണിരുന്നു. ലോറിയിലെ മുഴുവന്‍ ലോഡ് ഇറക്കിയ ശേഷം ജെ.സി.ബി. ഉപയോഗിച്ച് ആണ് ലോറി മാറ്റിയത്. മാസങ്ങള്‍ എടുത്താണ് കാന പണി പൂര്‍ത്തീകരിച്ചത്. പണി പൂര്‍ത്തീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കാന തകര്‍ന്നതിനെ തുടര്‍ന്ന് മേഖലയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ADVERTISEMENT
error: Content is protected !!