26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur കാരോള്‍ കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്

കാരോള്‍ കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്

145

ഗുരുവായൂര്‍ ബ്രഹ്മകുളത്ത് ക്രിസ്മസ് കരോള്‍ കഴിഞ്ഞ് വരികയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. എളവള്ളി സ്വദേശികളായ കോടങ്ങോട്ട് അഭയ്, പുഴങ്ങര ഇല്ലത്ത് ഫാദില്‍, സഹോദരന്‍ ഷിഹാസ്, പയ്യോളി പാട്ടില്‍ അനിരുദ്, എളവള്ളി വീട്ടില്‍ അസ്ലം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബ്രഹ്മകുളം റെയില്‍വേ ഗേറ്റിന് സമീപം പുലര്‍ച്ചെ 12.30 ഓടെയായിരുന്നു അപകടം. എളവള്ളിയില്‍ നിന്ന് കരോള്‍ കഴിഞ്ഞ് ഗുരുവായൂരിലേക്ക് ഭക്ഷണം കഴിക്കാന്‍ വരുന്നതിനിടെയായിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ എതിരെ വന്ന കാറില്‍ ഇടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആക്ട്‌സ് പ്രവര്‍ത്തകര്‍ പാവറട്ടി സാന്‍ ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.

ADVERTISEMENT
error: Content is protected !!