30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Kechery എളവള്ളി ഗ്രാമപഞ്ചായത്തില്‍ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു

എളവള്ളി ഗ്രാമപഞ്ചായത്തില്‍ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു

93

ചിറ്റാട്ടുകര ജെ ആര്‍ സി ഓഡിറ്റോറിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 18 അംഗങ്ങളാണ് സത്യവാചകം ചൊല്ലി ചുമതലയേറ്റത്.പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയിലെ മുതിര്‍ന്ന അംഗമായ പി.ടി. ജോസിന് വരണാധികാരിയായ ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറായ ടി രാധ, സത്യവാചകം ചൊല്ലി കൊടുത്തതോടെയാണ് ചടങ്ങിന് തുടക്കമായത്. തുടര്‍ന്ന് 1 മുതല്‍ 18 വരെയുള്ള വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പി.ടി. ജോസ് സത്യവാചകം ചൊല്ലി കൊടുത്തു.

ADVERTISEMENT
error: Content is protected !!