30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മാര്‍ത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വ പെരുന്നാള്‍ ആഘോഷിച്ചു

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മാര്‍ത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വ പെരുന്നാള്‍ ആഘോഷിച്ചു

70

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വ പെരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ശനിയാഴ്ച വൈകീട്ട് 6.30 ന് നമസ്‌കാരവും തുടര്‍ന്ന് അങ്ങാടി ചുറ്റിയുളള പ്രദക്ഷിണവും ശ്ലൈഹീക വാഴ്വും അത്താഴ ഊട്ടും നടന്നു. ഞായറാഴ്ച്ച രാവിലെ 7 മണിക്ക് സെമിത്തേരി ചാപ്പലില്‍ വി.കുര്‍ബാനയും 8.45 ന് കത്തീഡ്രലില്‍ വി. കുര്‍ബ്ബാനയും ഉണ്ടായി. കുര്‍ബ്ബാനക്ക് അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു.

ADVERTISEMENT
error: Content is protected !!