28.3 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kechery ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു

ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു

കേച്ചേരി അനുഗ ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 10 മണിയ്ക്കാണ് സത്യപ്രതിജ്ഞ ചടങ്ങി നടന്നത്. 20 അംഗ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് സത്യപ്രതിജ്ഞ ചൊല്ലി ചുമതല ഏറ്റെടുത്തത്. സമിതിയിലേക്ക് 15-ാം വാര്‍ഡ് തൂവാനൂരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം പി എം ഉമ്മറിന് വരണാധികാരിയായ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മനോജ് സത്യവാചക ചൊല്ലി കൊടുത്തതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് വാര്‍ഡുകളുടെ ക്രമത്തിനനു സരിച്ച് അംഗങ്ങള്‍ക്ക് പി.എം. ഉമ്മര്‍ സത്യവാചകം ചൊല്ലി കൊടുത്തു.
ഷീബ ശിവരാമന്‍ കെ.എ.രമേഷ്, ജൂലറ്റ് വിനു, ജെസ്സി ജോസഫ്, സി.എ.ലിജു, അനുഷ ഷാഫര്‍, റസിയ അലി, ടി.കെ. ഹക്കീം, ടി.ഒ. സെബി, കെ. എല്‍. പോള്‍സണ്‍, പി.എസ്. സഹല, സിനി പ്രസാദ്, ഭവ്യ നിഖില്‍, ശയിസ്‌ന. സച്ചിന്‍ പ്രകാശ്, മിനി രാജേഷ്, ഷൈലജ പുഷ്പാകരന്‍, അനീഷ് ആന്റണി, ജിഷ സുനില്‍കുമാര്‍ എന്നിവര്‍ ക്രമമായി സത്യവാചകം ചൊല്ലി ചുമതലയേറ്റു.

ADVERTISEMENT
error: Content is protected !!