കടവല്ലൂര്‍ കല്ലുംപുറത്ത് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ വെള്ളിയാഴ്ച രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ കടവല്ലൂര്‍ സ്വദേശി കളരിക്കല്‍ രതീഷ് (42), ചങ്ങരംകുളം മാട്ടം സ്വദേശി അസ്ഹര്‍ ചെള്ളയില്‍ (28) എന്നിവരെ നാട്ടുകാര്‍ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. കുന്നംകുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Home Bureaus Perumpilavu കല്ലുംപുറത്ത് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു