24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam കാണിപ്പയ്യൂര്‍ നാട്ടുവെളിച്ചം രണ്ടാം വാര്‍ഷികവും ക്രിസ്തുമസ് പുതുവത്സരാഘോഷവും

കാണിപ്പയ്യൂര്‍ നാട്ടുവെളിച്ചം രണ്ടാം വാര്‍ഷികവും ക്രിസ്തുമസ് പുതുവത്സരാഘോഷവും

കാണിപ്പയ്യൂര്‍ നാട്ടുവെളിച്ചം കൂട്ടായ്മയുടെ രണ്ടാം വാര്‍ഷികവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. നാട്ടുവെളിച്ചം പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്രയുടെ അദ്ധ്യക്ഷതയില്‍ കുന്നംകുളം എസ്‌ഐ. സിഡി സന്തോഷ് ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം പ്രേംരാജ് ചൂണ്ടാലത്ത്, മുഖ്യാതിഥിയായി. ബാര്‍ അസോസിയേഷന്‍ കുന്നംകുളം മേഖല വൈസ് പ്രസിഡന്റ് അഡ്വ. കെ. എം ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ കൗണ്‍സിലര്‍ ബീന, കേരള സംസ്ഥാന മുന്നോക്ക ഇ.ബി.സി കമ്മീഷന്‍ അംഗം സെബാസ്റ്റ്യന്‍ ചൂണ്ടല്‍, നിയുക്ത വാര്‍ഡ് കൗണ്‍സിലര്‍ നന്ദിനി ബാബുരാജ് എന്നിവരെ ആദരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ വിശ്വനാഥന്‍, നാട്ടുവെളിച്ചം വനിതാ വിങ്ങ് രക്ഷാധികാരി സത്യഭാമ, മനസ്സ് വിധവാ സംഘം പ്രസിഡന്റ് കുമാരി ടി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!